പെന്‍ഷന്‍ കിട്ടാന്‍ നാടൊട്ടുക്ക് നടക്കേണ്ട, അംഗീകാരം നവംബറില്‍
പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാ ബാങ്കുകളുടേയും ഇന്ത്യയിലുടനീളമുള്ള ഏത് ശാഖയിലൂടെയും പെന്‍ഷന്‍ വിതരണം സാധ്യമാക്കും എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍റെ നവംബര്‍ 23 ന് ചേരുന്ന ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ യോഗത്തില്‍ കേന്ദ്ര പെന്‍ഷന്‍ പേയ്മെന്‍റ് സംവിധാനത്തിന് അംഗീകാരം നല്‍കും . ജനുവരി 1 ന് പുതുവര്‍ഷ ദിനത്തില്‍ പദ്ധതി ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാ ബാങ്കുകളുടേയും ഇന്ത്യയിലുടനീളമുള്ള ഏത് ശാഖയിലൂടെയും പെന്‍ഷന്‍ വിതരണം സാധ്യമാക്കും. ഇപിഎഫ്ഒയുടെ നിലവിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മോഡേണൈസേഷന്‍ പ്രോജക്ടിന്‍റെ സെന്‍ട്രലൈസ്ഡ് ഐടി എനേബിള്‍ഡ് സിസ്റ്റത്തിന്‍റെ ഭാഗമായി 2025 ജനുവരി 1 മുതല്‍ ഈ സൗകര്യം ആരംഭിക്കും. അടുത്ത ഘട്ടത്തില്‍, ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്‍റ് സംവിധാനത്തിലേക്ക് സുഗമമായ മാറ്റവും നടക്കും. കേന്ദ്രീകൃത പെന്‍ഷന്‍ പേയ്മെന്‍റ് സംവിധാനം ഇപിഎഫ്ഒയുടെ 78 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിരമിച്ച ശേഷം സ്വന്തം നാട്ടിലേക്ക്...
Read More