Author: sanjudditahmedabad

ഈ വര്‍ഷത്തോടെ 18 വയസിന് മുകളിലുള്ള മുഴുവന്‍പേര്‍ക്കും കൊവിഡ് വാക്സിന്‍

ദില്ലി: 2021 അവസാനിക്കുന്നതോടെ രാജ്യത്തെ 18 വയസിന് മുകളിലുള്ള മുഴുവന്‍പേര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രം. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ കാര്യം പറഞ്ഞത്. രാജ്യത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയ എടുത്ത കേസിലെ വാദം നടക്കുന്നതിനിടെയാണ് വാക്സിനേഷന്‍ സംബന്ധിച്ച് ആത്മവിശ്വസമുണ്ടെന്ന കാര്യം കേന്ദ്രം അറിയിച്ചത്. വാക്സിന്‍റെ ആഭ്യന്തര ഉത്പാദനം രാജ്യത്തിലെ കൊവിഡ് വാക്സിനുകളുടെ ആവശ്യത്തിന് പര്യാപ്തമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍ക്കാറിന് വേണ്ടി ഹാജറായത്. അതേ സമയം, ‘ഈ ദേശീയ അടിയന്തര ഘട്ടത്തില്‍, കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന് ഒട്ടാകെ വാക്സിന്‍ നല്‍കണം. സംസ്ഥാനങ്ങള്‍ ആപത്ത്ഘട്ടത്തിലാണ്, നിങ്ങള്‍ അവരോട് ആഗോളതലത്തില്‍ വാക്സിന്‍ ലഭിക്കാന്‍ എന്തൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് അവരോട് വ്യക്തമാക്കണം. എങ്കിലെ ഇതില്‍ ഒരു വ്യക്തതവരൂ, സുപ്രീംകോടതിയില്‍ കേസ് കേള്‍ക്കുന്ന മൂന്നാംഗ ബെഞ്ച് പറ‍ഞ്ഞു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എല്‍എന്‍ റാവു, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങുന്നതാണ്...

Read More

കൊവിഡ് മൂന്നാം തരംഗം ഉടനെന്ന് ഐഎംഎ; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ജാഗ്രത നിർദ്ദേശം

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐഎംഎ. അടുത്ത മൂന്ന് മാസങ്ങൾ നിർണ്ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്നും ഐഎംഎ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്  നിർദ്ദേശം നൽകി. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും കടുത്ത നിയന്ത്രണം വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കേരളത്തിലടക്കം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പ്.  കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസത്തോടെ സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ടിലും പരാമര്‍ശം ഉണ്ടായിരുന്നു.  ‘കൊവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares...

Read More

വാക്‌സിന്‍ എടുത്തതിന് ശേഷവും കൊവിഡ് 19; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

നിലവില്‍ വാക്‌സിന്‍ എടുക്കുക എന്നത് തന്നെയാണ് കൊവിഡ് പ്രതിരോധത്തിനായി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. വലിയൊരു പരിധി വരെ രോഗത്തെ ചെറുക്കാനും, രോഗം ബാധിച്ചാല്‍ തന്നെ അതിന്റെ തീവ്രത കുറയ്ക്കാനുമെല്ലാം വാക്‌സിന്‍ സഹായിക്കും. എന്നാല്‍ വാക്‌സിന് ശേഷവും കൊവിഡ് പിടിപെടാം. അക്കാര്യം മറച്ചുവയ്‌ക്കേണ്ടതിന്റെ ആവശ്യകതയുമില്ല കൊവിഡ് 19 മഹാമാരിയുടെ അതിശക്തമായ രണ്ടാം തരംഗം രാജ്യത്ത് കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയരുന്നുണ്ട്. കൂടുതല്‍ പേരെ വാക്‌സിനേറ്റ് ചെയ്യുക എന്നതാണ് ഇനിയും രൂക്ഷമായ പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ ആകെ അവലംബിക്കാവുന്ന മാര്‍ഗം. എന്നാല്‍ വാക്‌സിന്‍ എടുത്ത ശേഷവും ആളുകളില്‍ കൊവിഡ് 19 പിടിപെടുന്നില്ലേ? അങ്ങനെയെങ്കില്‍ വാക്‌സിന്‍ എടുക്കുന്നതിന്റെ ഫലം എന്താണെന്ന് തന്നെ ചിന്തിക്കുന്നവരുണ്ട്. നിലവില്‍ വാക്‌സിന്‍ എടുക്കുക എന്നത് തന്നെയാണ് കൊവിഡ് പ്രതിരോധത്തിനായി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. വലിയൊരു പരിധി വരെ രോഗത്തെ ചെറുക്കാനും, രോഗം ബാധിച്ചാല്‍ തന്നെ അതിന്റെ തീവ്രത കുറയ്ക്കാനുമെല്ലാം വാക്‌സിന്‍ സഹായിക്കും. എന്നാല്‍ വാക്‌സിന് ശേഷവും കൊവിഡ്...

Read More

കേന്ദ്രത്തിന് രൂക്ഷവിമര്‍ശനം: കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് ത‍ടഞ്ഞ് സുപ്രീം കോടതി. കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി ബിൽ പാസാക്കുന്നതിനു മുൻപ് സര്‍ക്കാര്‍ എന്തു കൂടിയാലോചനകളാണ് നടത്തിയതെന്ന് ആരാഞ്ഞു. പാര്‍ലമെന്‍റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ തത്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും നിയമത്തെ എതിര്‍ത്തിട്ടുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കര്‍ഷകരുടെ രക്തം കൈയ്യിൽ പുരളാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളുമായി മുന്നോട്ടു പോയാൽ കോടതി നിയമങ്ങള്‍ സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. എന്നാൽ ഈ നിര്‍ദേശത്തെ കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചില്ല. ഇത്രയും നാള്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും സമരം തുടരുന്നത് എന്തുകൊണ്ടാണെന്നും കോടതി കേന്ദ്രത്തോടു ചോദിച്ചു. അതേസമയം, ഡൽഹിയിൽ ഹൈവേ ഉപരോധിച്ചുകൊണ്ടുള്ള സമരങ്ങളിൽ നിന്ന് പിന്മാറിക്കൂടേ എന്ന് കര്‍ഷകസംഘടനകളോടു ചോദിച്ചു. ചെറിയൊരു സംഭവം ഉണ്ടായാൽ പോലും അത് വലിയ അപകടത്തിൽ കലാശിക്കുമെന്നും രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി...

Read More

വിദ്യാർഥികളുടെ ശ്രദ്ധയ്‌ക്ക്; സ്‌കൂൾ തുറക്കലിൻ്റെ മാർഗനിർദേശങ്ങൾ ഇങ്ങനെ, വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നടപടി

തിരുവനന്തപുരം: ജനുവരിയിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാനിരിക്കെ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്‌കൂളിൽ എത്തുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം സംബന്ധിച്ച തീരുമാനം സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗത്തിൽ തീരുമാനമായി. സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി വ്യക്തമായ മാർഗനിർദേശങ്ങൾ പുറത്തിറക്കും. കൊവിഡ്-19 സാഹചര്യത്തിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ പിടിഐ യോഗം ഒരാഴ്‌ചയ്‌ക്കുള്ളിൽ ചേരും. പല പ്രദേശങ്ങളിലും കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്നതിനാൽ ഓരോ വിഷയത്തിൻ്റെയും ഊന്നൽ മേഖലകൾ പ്രത്യേകം നിശ്ചയിക്കുന്നതിനും അനുസരിച്ച് വിലയിരുത്താനും നിർണയിക്കാനും എസ്ഇഇആർടിഐയെ ചുമതലപ്പെടുത്തി. മാർച്ച് മാസം നടക്കാൻ പോകുന്ന എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ കുറച്ചേക്കുമെന്ന് സൂചനയുണ്ട്. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകൾ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. വിദ്യാർഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട് കൗൺസിലിങ് ആവശ്യമുണ്ടെങ്കിൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുടെ ഏകോപനത്തോടെ സൗകര്യം ലഭ്യമാക്കും. സ്‌കൂൾ തുറന്ന് പ്രവർത്തിക്കുന്നതും പരീക്ഷാ നടത്തിപ്പുമായും ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ...

Read More