ദില്ലി: രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോൺ (Omicron) ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ടായി ഉയർന്നു. ചണ്ഡിഗഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടകം, കേരളം എന്നിവിടങ്ങളിൽ ഇന്ന് പുതിയ ഓരോ കേസ് വീതം റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യത്തെ ഒമിക്രോൺ (Omicron India) ബാധിതരുടെ എണ്ണം 38 ആയി ഉയർന്നത്. കേരളത്തിലും, ചണ്ഡീഗഡിലും, ആന്ധ്രപ്രദേശിലും കൂടി രോഗം സ്ഥിരീകരിച്ചതോടെ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയ സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി. ചണ്ഡിഗഡിൽ ഇറ്റലിയിൽ നിന്നെത്തിയ ഇരുപത് വയസ്സുകാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ആന്ധ്രയിലെ രോഗി അയർലാൻഡിൽ നിന്നും, മഹാരാഷ്ട്രയിലെയും കർണാടകത്തിലെയും രോഗികൾ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവരാണ്. യുകെയില്‍ നിന്നും അബുദാബി വഴി കൊച്ചിയിൽ എത്തിയ എറണാകുളം സ്വദേശിക്കാണ് കേരളത്തിൽ രോഗബാധ സ്ഥിരീകരിച്ചത്. ഡിസംബര്‍ 6നാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം അദ്ദേഹത്തിന്റെ...
Read More