Author: ernakulamresidents.com

സമൂഹ നന്മക്കായി ബ്രഹത് പദ്ധതികളുമായി ഇളംകുളം റസിഡൻസ് അസോസിയേഷൻ

സമൂഹ നന്മയ്ക്കായി ബൃഹത് പദ്ധതികളുമായി റെസിഡൻസ് അസോസിയേഷൻ… പദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സമൂഹ നന്മക്കായി ബ്രഹത് പദ്ധതികൾ എന്ന പേരിൽ ഇളംകുളം റസിഡൻസ് അസോസിയേഷൻ ആരംഭിച്ച പദ്ധതികളുടെ ഉദ്ഘാടനം സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ‘ജീവിതശൈലി രോഗങ്ങളും ആരോഗ്യമുള്ള സമൂഹവും’ ‘പൗരബോധമുള്ള തലമുറയ്ക്കായി’ എന്നീ ആശയങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഉദ്ഘാടന ദിവസം ആർ സി സി പാലിയേറ്റീവ് മെഡിസിൻ ആർ എം ഒയും, കേരള സർക്കാർ ലഹരി വർജ്ജന മിഷൻ, വിമുക്തിയുടെ എക്‌സ്‌പേർട്ട് കമ്മിറ്റി അംഗവുമായ ഡോ: സി വി പ്രശാന്ത്, ഏഷ്യ പസഫിക് ഓങ്കോളജി മെഡിക്കൽ ഡയറക്ടറായ ഡോ: അഞ്ചു കേശവദാസും ക്ലാസ്സുകൾ കൈകാര്യം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എസ്. രാജഗോപാൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അനിൽ കുമാർ, ഫ്രാറ്റ് ശ്രീകാര്യം സോൺ സെക്രട്ടറി പി. എസ്. സന്തോഷ് കുമാർ, റാംസുധിൻ,...

Read More

പ്രധാന ഫോണ്‍ നമ്പരുകള്‍

ഫോണ്‍ നമ്പരുകള്‍ തിരുവനന്തപുരം നഗരസഭ നഗരസഭ സോണല്‍ ഓഫീസുകള്‍ നഗരത്തിലെ പ്രധാന ആശുപത്രികള്‍ മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ മറ്റുസ്ഥാപനങ്ങള്‍ തിയറ്ററുകള്‍ ഓഡിറ്റോറിയം പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഫോണ്‍നമ്പര്‍ ഗവ.ഗസ്റ്റ് ഹൌസുകള്‍ തിരുവനന്തപുരം നഗരസഭാ ഫോണ്‍ നമ്പറുകള്‍ തിരുവനന്തപുരം നഗരസഭ പ്രധാന കാര്യാലയം  ടെലഫോണ്‍ ഡയറക്ടറി  ഫോണ്‍ നമ്പര്‍ 0471 :- 2320821, 2320894, 2320785, 2320113, 2320597, 232047  ഫാക്സ് നമ്പര്‍ 0471 :- 2332083 (2320821 എന്ന നമ്പറില്‍ വിളിച്ചതിനു ശേഷം താഴെപ്പറയുന്ന എക്സ്റ്റന്‍ഷന്‍ നമ്പര്‍ മുഖേന ബന്ധപ്പെടാവുന്നതാണ്.)  ഭരണാധികാരി / സെക്ഷന്‍ / ഉദ്യോഗസ്ഥന്‍ ഓഫീസ് എക്സ്റ്റന്‍ഷന്‍ വീട്  മേയര്‍  2322470  404  2478844  മേയര്‍ സെക്ഷന്‍  433  ഡെപ്യൂട്ടി മേയര്‍  2329905   437  2598072  സെക്രട്ടറി  2332085  406  2573745  ഡെപ്യൂട്ടി സെക്രട്ടറി   401  2225401  സെക്രട്ടറിയുടെ പി.എ  439  2225408  സെക്രട്ടറിയുടെ സി.എ  450  ജനറല്‍ സെക്ഷന്‍  411  കൌണ്‍സില്‍ സെക്രട്ടറി...

Read More

വിഷം കലര്‍ത്തിയ മീനുകള്‍

പൊതുവേ രോഗാതുരമാണ് നമ്മുടെ ചുറ്റുപാടുകള്‍. അപ്രതീക്ഷിതമായി കടന്നുവരുന്ന പകര്‍ച്ചവ്യാധികള്‍, നിപ്പ വൈറസ് പോലെ ഒരു നാടിനെ മുഴുവന്‍ വിറപ്പിച്ച രോഗങ്ങള്‍, മഴക്കാലത്തും അല്ലാതെയും പടികടന്നുവരുന്ന കേട്ടുകേള്‍വി പോലുമില്ലാത്ത അസുഖങ്ങള്‍. ഇവയൊക്കെ വിതയ്ക്കുന്ന ആശങ്കകളുടെ നൂല്‍പ്പാലത്തിലൂടെയാണ് മലയാളിയുടെ അരക്ഷിത ജീവിതം. ഇത്തരം ധര്‍മസങ്കടങ്ങളെ പതിറ്റാണ്ടുകളായി നാം ഒരുമയോടെ അതിജീവിക്കുന്നു. എന്നാല്‍ ഒരര്‍ത്ഥത്തില്‍ ഓരോ മലയാളിയും ആത്മഹത്യ ചെയ്യുകയാണിപ്പോള്‍. നാം അറിയാതെ നമ്മുടെ തലമുറക്ക് ആരൊക്കെയോ ചേര്‍ന്ന് വിഷം വിളമ്പുന്നു. ഘട്ടംഘട്ടമായി, ഇഞ്ചിഞ്ചായി മലയാളി സ്വയംഹത്യയിലേക്ക് നീങ്ങുന്നു. ഇതൊരു ഗുരുതരമായ പ്രശ്‌നമാണ്, സാമൂഹ്യ ദുരന്തമാണ്. ബോധപൂര്‍വം ഒരു ജനതയെ രോഗികളാക്കുന്നു. നമ്മുടെ പ്രകൃതി വിഭവങ്ങളില്‍ കുത്തകകള്‍ വിഷം ചേര്‍ത്ത് നമുക്കുതന്നെ വിളമ്പുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്നത് അതിര്‍ത്തി കടന്നെത്തുന്ന വിഷം കലര്‍ത്തിയ മത്സ്യത്തെ കുറിച്ചാണ്. കരുതിയിരിക്കണം, ഓരോ മീനും രോഗത്തിന്റെയും മരണത്തിന്റെയും രുചിയാണ് സമ്മാനിക്കുന്നത്. മലയാളിയുടെ തീന്‍മേശയിലേക്ക് വിഷ വസ്തുക്കള്‍ എത്തിത്തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചുമാത്രം...

Read More

ദേശീയ സ്‌കോളര്‍‌ഷിപ്പുകള്‍

ദേശീയ സ്‌കോളര്‍‌ഷിപ്പുളും അവാര്‍ഡുകളും ദി നാഷണല്‍ കൗണ്‍‌സില്‍ ഫോര്‍ എഡ്യൂകേഷണല്‍ റിസര്‍ച്ച് ആന്‍റ് ട്രെയ്നിങ് (എന്‍ സി ഇ ആര്‍ ടി), വിദ്യാഭ്യാസത്തിനിടെ നിലവാരത്തെയും പരിമാണതയെയും ഉയര്‍ത്തുന്നതിനുള്ള പ്രോത്സാഹനം കൊടുക്കുന്നു. ഇത്, മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുന്നതിനും തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്‍ടി പ്രവര്‍ത്തിക്കുന്നു. നാഷണല്‍‌ ടാലന്‍റ് സെര്‍ച്ച് സ്കീം എന്ന പദ്ധതി പ്രകാരം എന്‍ സി ഇ ആര്‍ ടി വിദ്യാര്‍ത്ഥികളിലുള്ള കഴിവുകളെ മനസ്സിലാക്കി അതിനെ പ്രോത്സാഹിപ്പിക്കുന്നു. കലാപരമായ പുതിയ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചാച്ചാ നെഹ്റു സ്കോളര്‍‌ഷിപ്സ് ഏര്‍‌പ്പെടുത്തിയിരിക്കുന്നു. ദേശീയ സ്‌കോളര്‍‌ഷിപ്പുകള്‍ ക്ലാസ്സ് VIII ന് വേണ്‍ടിയുള്ള നാഷണല്‍ ടാലന്‍റ് സെര്‍ച്ച് പരീക്ഷ നാഷണല്‍ ടാലന്‍റ് സെര്‍ച്ച് സ്കിം എന്ന പദ്ധതി 1963 ലാണ് എന്‍ സി ഇ ആര്‍ ടി ആരംഭിച്ചത്. പ്രതിഭയുള്ള വിദ്യാര്‍‌ത്ഥികളെ കണ്‍ടെത്തി അവരുടെ കഴിവുകളെ വളര്‍‌ത്തിയെടുക്കുക, എന്നതായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശം. സയന്‍സ് സോഷ്യല്‍ സയന്‍സ് എഞ്ചിനീയറിംഗ്, മെഡിസിന്‍, മാനേജ്‌മെന്‍റ്, ലോ തുടങ്ങിയ മേഖലകളെ ഈ...

Read More