കൊച്ചി: നഗരങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കി അതില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ റസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്മയായ എഡ്രാക്കിന്റെ ആഭിമുഖ്യത്തില്‍ ഇഎംഎസ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടത്തിയ ഇ-മാലിന്യ സംസ്‌കരണം ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയം നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം മനുഷ്യത്വമാണ്. ഉച്ചനീചത്വമില്ലാതെ കേരളക്കര ഒന്നാകെ പ്രവര്‍ത്തിച്ചു. കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിയിലും ഈ ഐക്യം വേണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പ്രളയാനന്തരം ഏറ്റവും വലിയ പ്രശ്‌നമായി മാറിയ ഇ-മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ക്ലീന്‍ കേരള മിഷന്‍ മുന്‍ എം.ഡി. കബീര്‍ ബീ ഹാറൂണ്‍ ക്ലാസുകള്‍ നയിച്ചു. ഇ-മാലിന്യങ്ങളെ സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതിനെയും അതിലടങ്ങിയിരിക്കുന്ന ലെഡ്, കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയ മാരക വിഷവസ്തുക്കള്‍ ഭൂമിയിലുണ്ടാകുന്ന വിപത്തുകളെ പറ്റിയും ക്ലാസില്‍ വിശദമായി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹരിത കേരള...
Read More