ലോകം ഇനി പാരിസിലേക്ക്; ഒളിംപിക്സിന്‍റെ സമഗ്ര കവറേജുമായി ഏഷ്യാനെറ്റ് ന്യൂസും
പാരീസ്: പാരീസ് ഒളിംപിക്സിന് തിരിതെളിയാൻ രണ്ടുനാള്‍ കൂടി. പുതിയ വേഗവും ദൂരവും തേടി കായികതാരങ്ങള്‍ ഇറങ്ങുമ്പോള്‍ ഒളിംപിക്സിന്‍റെ വാര്‍ത്തകളും വിശേഷങ്ങളും ആവേശവുമെല്ലാം തത്സമയം മലയാളികളിലേക്കെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് സംഘവും തയാറായി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് സ്പോട്സ് എഡിറ്റര്‍ ജോബി ജോര്‍ജ് ഒളിംപിക്സ് റിപ്പോര്‍ട്ടുകളുമായി എല്ലാ ദിവസവും പാരീസിൽ നിന്ന് നമ്മോടൊപ്പം ചേരും. ഒളിംപിക്സിന്‍റെ 33-ാം പതിപ്പിന് പാരീസിൽ തിരി തെളിയുമ്പോൾ മൂന്ന് പതിറ്റാണ്ടിന്‍റെ അനുഭവ പരിചയവുമായാണ് ഒളിംപിക്സാവേശം ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ സ്പോട്സ് ടീമിനെ നയിക്കുന്ന ജോബി ജോര്‍ജ് മത്സരാവേശം ചോരാതെ വാര്‍ത്തകളും വിശേഷങ്ങളും പ്രേക്ഷകരിലെത്തിക്കാന്‍ പാരീസിലുണ്ട്. വേഗത്തിലും, വ്യക്തതയിലും ജോബി തത്സമയം വിശദമായ വിവരണങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രേക്ഷകരിലെത്തിക്കും. 2008മുതൽ ഏഷ്യാനെറ്റ് ന്യൂസിനൊപ്പമുള്ള ജോബി ജോര്‍ജ് ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പ്, ഓസ്ട്രേലിയും ഇന്ത്യയും വേദിയായ എകദിന ക്രിക്കറ്റ് ലോകകപ്പ്, ശ്രീലങ്ക വേദിയായ ഏഷ്യാകപ്പ്, ഇന്ത്യോനേഷ്യയിലെ ജക്കാര്‍ത്ത വേദിയായ ഏഷ്യാഗെയിംസ് തുടങ്ങി...
Read More